ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട്: ജോണ്‍ കെറി-

08;40 am 23/9/2016

–പി. പി. ചെറിയാന്‍
unnamed
ന്യൂയോര്‍ക്ക്: വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭീകരര്‍ക്ക് സൈ്വര്യ വിഹാരം നടത്തുന്നതിനും, ഒളിത്താവളമൊരുക്കുന്നതിനുമുള്ള നീക്കം ഉടനടി നിര്‍ത്തണമെന്ന് യു. എസ് സെക്രട്ടി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനോട് ആവശ്യപ്പെട്ടു.
ഉറിയില്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്കു നേരെ നടത്തിയ ഭീകരാക്രമണത്തെ കെറി ശക്തമായ ഭാഷയില്‍ അപലപിച്ചു. സെപ്റ്റംബര്‍ 19 ന് ഇരുവരും കണ്ടുമുട്ടിയപ്പോളായിരുന്നു കെറി തന്റെ കണ്‍സേണ്‍ പാക്ക് പ്രധാനമന്ത്രിയെ അറിയിച്ചത്.

പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഭീകരരുടെ പറുദീസയാക്കി മാറ്റുവാന്‍ അനുവദിക്കരുതെന്നും കെറി പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചു

ന്യൂക്ലിയര്‍ ആയുധം നിര്‍മ്മിക്കുന്നതിനുള്ള പ്രോഗ്രാം തല്‍ക്കാലം നിര്‍ത്തിവെക്കണമെന്നും സെക്രട്ടറി പാക്കിസ്ഥാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

അതേ സമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടണമെന്ന് നവാസ് ഷെറീഫ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബില്‍ ക്ലിന്റന്‍, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇടപെടാം എന്ന വാഗ്ദാനം പാലിക്കപ്പെടണമെന്നും നവാസ് പറഞ്ഞു.