01:00pm 30/06/2016
ഒട്ടാവ: നിരപരാധികളെ കൊല്ലുന്ന ഭീകരവാദികൾ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്നും ഒബാമ വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെ പോരാടാൻ തുർക്കിക്ക് എല്ലാ പിന്തുണയും നൽകും. നിരപരാധികളെ അക്രമിക്കുന്ന ഭീകരവാദികളുടെ അവസാനം അടുത്തിരിക്കുന്നതായും ഒബാമ പറഞ്ഞു.
ഇസ്താംബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐ.എസിനെതിരെ ഒബാമ രംഗത്തെത്തിയത്. വടക്കേ അമേരിക്കൻ രാജ്യങ്ങളുമായി കാനഡയിലെ ഒട്ടാവയിൽ നടത്തുന്ന ഉച്ചകോടിക്കിടെയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.