ഭീകരവാദത്തെ മതത്തില്‍ നിന്നും വേര്‍പ്പെടുത്തണം: സുഷമ സ്വരാജ്.

275038-sushma-3

മനാമ : ഭീകരവാദത്തെ മതത്തില്‍ നിന്നും വേര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരവാദികള്‍ മതത്തിന്റെ പേര് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇതു ജനങ്ങളുടെ മതവിശ്വാസത്തെ ദോഷകരമായി ബാധിക്കും ഇന്ത്യ അറബ് ലീഗ് മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചിലര്‍ നിശബ്ദമായി ഭീകര സംഘടനകളെ സഹായിക്കുന്നുണ്ട്. ഇതിലൂടെ അവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഭീകരവാദികള്‍ കൗശലക്കാരാണ്. അവരുടെ നേട്ടത്തിനായി നിങ്ങളെ അവര്‍ കരുവാക്കുകയാണെന്നും സുഷമ പറഞ്ഞു.
ആദ്യമായി നടക്കുന്ന ഇന്ത്യഅറബ് ലീഗ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെത്തിയ സുഷമ സ്വരാജ് ഭീകരവാദത്തെ നമ്മുടെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കണം. ഇതിനായി ഇന്ത്യയും അറബ് രാജ്യങ്ങളും പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം എന്നുകൂടി പറഞ്ഞു.