മംഗളൂരുവില്‍ നിന്നു കുട്ടികളെ കടത്തുന്ന സംഘം പിടിയില്‍

10:54am 5/8/2016
download (1)

മംഗളൂരു: മംഗളൂരുവില്‍ നിന്നു കുട്ടികളെ കടത്തുന്ന മൂന്നംഗസംഘം പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു ദമ്പതികളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റു ചെയ്തത്. ജലില്‍(47) ജലിലിന്റെ ഭാര്യ മൈമുന, രേഷ്മ എന്നിവരാണു പോലീസ് പിടിയിലായത്.

ആറു മാസങ്ങള്‍ക്കു മുന്‍പ് അര്‍സികിരി റെയില്‍വേ സ്റ്റേഷനില്‍നിന്നു രേഷ്മ കണ്‌ടെത്തിയ കുട്ടിയെ 90,000 രൂപയ്ക്കു ജലിലിനും ഭാര്യയ്ക്കും വില്‍ക്കാനായിരുന്നു പദ്ധതി. ഐപിസി സെക്ഷന്‍ 370 പ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ പോലീസ് ക്ഷേമ സമിതിയിലാക്കി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.