മകരവിളക്കിന്‌ ആന എഴുന്നള്ളിപ്പ്‌ ഒഴിവാക്കണം: ഹൈക്കോടതി

07:56am 4/6/2016
download (1)
കൊച്ചി: ശബരിമലയില്‍ മകരവിളക്കിന്‌ ആനയെ എഴുന്നുള്ളിപ്പ്‌ ഒഴിവാക്കണമെന്ന്‌ ഹൈക്കോടതി. എന്നാല്‍ വാര്‍ഷിക ഉത്സവത്തിന്‌ ഒരാനയെ എഴുന്നള്ളത്തിനായി ഉപയോഗിക്കാനും കോടതി അനുമതി നല്‍കി.
ശബരിമലയില്‍ ഉത്സവത്തിന്‌ ആനകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിമാരുടെയും ദേവസ്വം ബോര്‍ഡിന്റേയും നിലപാടു തേടിയശേഷമാണ്‌ ആക്‌ടിങ്‌ ചീഫ്‌ ജസ്‌റ്റിസ്‌ തോട്ടത്തില്‍. ബി. രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. തന്ത്രിമാര്‍ക്ക്‌ ഭിന്നാഭിപ്രായമുണ്ടായതിനാലാണ്‌ വാര്‍ഷികോത്സവത്തിന്‌ ഒരാനയെ എഴുന്നള്ളിക്കാന്‍ നിര്‍ദേശിച്ചത്‌.