മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം: അമ്മയും സഹോദരനും അറസ്റ്റില്‍

01:10pm 28/7/2016
download (6)
കൊല്ലം: മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പരിക്കേറ്റ പോള്‍ മാത്യൂ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

രാവിലെ മകള്‍ കാമുകനൊപ്പം ബൈക്കില്‍ പോകുന്നത് അമ്മയും സഹോദരനും കണ്ടു. തുടര്‍ന്ന് ഇരുവും ഇവരെ പിന്തുടര്‍ന്നു. ബൈക്കില്‍ നിന്ന് മകള്‍ ഇറങ്ങിയ ശേഷം യുവാവ് യാത്ര തുടരുമ്പോഴാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിടിപ്പിച്ചതിന് പിന്നാലെ നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. ടലല ാീൃല മ:േ