മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ ഹോക്കി പരിശീലകന്‍ തെരുവില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നു

09.19AM 05-09-2016
hockey_0409
നിരവധി അന്താരാഷ്ട്ര താരങ്ങളെ വാര്‍ത്തെടുത്ത ഹോക്കി പരിശീലകന്‍ മകളുടെ വിവാഹത്തിനു പണം കണെ്്ടത്താന്‍ തെരുവില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നു. മുഹമ്മദ് ഇമ്രാന്‍ എന്ന പരിശീലകനാണ് ഉത്തര്‍പ്രദേശ് ഗൊരഖ്പൂരിലെ തെരുവില്‍ വസ്ത്രം വില്‍ക്കുന്നത്.
നേരത്തെ, ഫെര്‍ട്ടിലൈസേഷന്‍ കോര്‍പ്പറേഷന്‍ ടീമിന്റെ പ്രധാന കളിക്കാരനായിരുന്നു ഇമ്രാന്‍. ഫെര്‍ട്ടിലൈസേഷന്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടിയശേഷം അദ്ദേഹം കളിക്കാരെ പരിശീലിപ്പിക്കുന്നതിലേക്ക് ശ്രദ്ധചെലുത്തി. റിത പാണ്ഡേ, രജിനി ചൗധരി, സഞ്ജീവ് ഓജ, പ്രതിമ ചൗധരി, ജനാര്‍ദന്‍ ഗുപ്ത തുടങ്ങിയ അന്താരാഷ്ട്ര ഹോക്കി താരങ്ങള്‍ ഇദ്ദേഹത്തിന്റെ പരിശീലനത്തില്‍ വളര്‍ന്നവരാണ്.
പെന്‍ഷനായി ലഭിക്കുന്ന 1000 രൂപയാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന മാര്‍ഗമെന്നും മകളുടെ വിവാഹത്തിനു പണം കണ്ടെത്താനാണ് ഇമ്രാന്‍ സൈക്കിളില്‍ ട്രാക്ക് സ്യൂട്ടുകള്‍ വില്‍ക്കുന്നതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.