മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മന്ത്രി തോമസ് ഐസക്ക് അമേരിക്കയില്‍

06:09 PM 13/8/2016

പി. പി. ചെറിയാന്‍
unnamed (3)
ന്യൂയോര്‍ക്ക് : മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മന്ത്രി തോമസ് ഐസക്ക് അമേരിക്കയിലെത്തി.ഓഗസ്റ്റ് 12 വെളളിയാഴ്ച ന്യൂയോര്‍ക്കിലാണ് അദ്ദേഹത്തിന്റെ മകള്‍ സാറയുടെ വിവാഹം. ഓഗസ്റ്റ് 19 ന് കേരളത്തിലേക്ക് തിരിച്ചു പോകും. തോമസ് ഐസക്കിന്റെ ആദ്യ ഭാര്യ ദുവ്വൂരിയില്‍ ജനിച്ച രണ്ട് പെണ്‍മക്കളില്‍ മൂത്തവളാണ് സാറ. അമേരിക്കന്‍ പൗരത്വമുളള ന്യുയോര്‍ക്കില്‍ സാമ്പത്തിക ഗവേഷകയായ സാറയുടെ പ്രതിശ്രുത വരന്‍ ദീര്‍ഘകാല സുഹൃത്തായ മാക്‌സ് എന്ന അമേരിക്കക്കാരനാണ്. തോമസ് ഐസക്കിന്റെ ഭാര്യ ദുവ്വൂരിയും മക്കളും അമേരിക്കന്‍ പൗരത്വമുളളവരാണ്.

തോമസ് ഐസക്കിനെ പോലെ സാമ്പത്തിക വിദഗ്ദയാണ് ഭാര്യയും. സാമ്പത്തിക ശാസ്ത്രത്തില്‍ നിരവധി പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുളള ദുവ്വൂരി അധ്യാപിക കൂടിയാണ്.

ഡല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തോമസ് ഐസക്ക് കേരളത്തില്‍ തങ്ങിയപ്പോള്‍ ഭാര്യയും രണ്ടു പെണ്‍മക്കളും അമേരിക്കയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപുറം സ്വദേശിയായ തോമസ് ഐസക്ക് ടി. പി. മാത്യുവിന്റേയും സാറാമ്മ മാത്യുവിന്റേയും മകനാണ്.