മങ്കട കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

12:01am 05/7/2016
images

പെരിന്തല്‍മണ്ണ: മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ഹുസൈന്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. കൂട്ടില്‍ സ്വദേശികളായ അമ്പലപ്പടി അബ്ദുന്നാസര്‍ (31), പറമ്പാട്ട് മന്‍സൂര്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.ടി. ബാലന്‍, സി.ഐ എ.എം. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ മങ്കട മുക്കിലപീടികയില്‍ വെച്ചാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. പ്രതികള്‍ അയല്‍വാസികളും ബന്ധുക്കളുമായതിനാല്‍ അന്വേഷണം ഏറെ സൂക്ഷ്മതയോടെയാണെന്ന് സി.ഐ പറഞ്ഞു. നേരത്തെ ആറ് പേരെ രണ്ട് തവണയായി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ജൂണ്‍ 28ന് പുലര്‍ച്ചെ ഒന്നോടെയാണ് കൂട്ടിലെ വീട്ടില്‍ മര്‍ദനമേറ്റ് നസീര്‍ ഹുസൈന്‍ കൊല്ലപ്പെട്ടത്. മുങ്ങിയ പ്രതികള്‍ സ്ഥലത്തത്തെിയതായ വിവരത്തെതുടര്‍ന്നാണ് സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.