മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ഫെബ്രുവരി 11, 12 തീയതികളില്‍.

03:49 pm 23/11/2016

– രാജു മാലിക്കറുകയില്‍-കോര്‍ഡിനേറ്റര്‍
Newsimg1_82213759
ഷിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിയ്ക്കുന്ന പരിശുദ്ധ മോറാന്‍മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 85-ാം ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയിലെ യാക്കോബായ ഇടവകകളായ സെന്റ്പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ്‌മേരീസ്, സെന്റ്‌മേരീസ് ക്‌നാനായ എന്നീദൈവാലയങ്ങള്‍ സംയുക്തമായി 2017 ഫെബ്രുവരി 11, 12 (ശനി, ഞായര്‍) തിയതികളില്‍ നടത്തുന്നതിനുള്ള ക്രമികരണങ്ങള്‍ ആരംഭിച്ചു.

ഈ വര്‍ഷം പെരുന്നാള്‍ വാക്യുഗനിലുള്ള സെന്റ്‌മേരീസ് ക്‌നാനായ സുറിയാനിപ്പള്ളിയില്‍ വച്ച് നടത്തും. സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി വര്‍ഷം തോറും നടത്തിവരാറുള്ള ഉപന്യാസമത്സരം ബെഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്റെ ചുമതലയില്‍ ഓക്ക്പാര്‍ക്കിലുള്ള സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ച് 2017 ജനുവരി ആദ്യ ആഴ്ചയില്‍ നടത്തപ്പെടും.

രജിസ്‌ട്രേഷന്‍ ഡിസംബര്‍ അവസാനത്തെ ആഴ്ചയില്‍ അതാതുപള്ളികളില്‍ സ്വികരിയ്ക്കും.
ക്‌നാനായ ഭദ്രാസനത്തിന്റെ അമേരിയ്ക്കന്‍ മേഖലമെത്രാപ്പോലീത്ത അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധഅഞ്ചിന്മേല്‍ കുര്‍ബാന ഉണ്ടായിരിയ്ക്കും