മണപ്പുറം നാഗ്പൂർ ശാഖയിൽ വൻ കവർച്ച

10:33 am 29/9/2016
images (18)
മുംബൈ: മണപ്പുറം ഗോൾഡ് ലോണിന്റെ നാഗ്പൂർ ശാഖയിൽ വന്‍ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം 30 കിലോ സ്വർണവും 3 ലക്ഷം രൂപയും കവർന്നു.ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച. മണപ്പുറം ഗോള്‍ഡ് ലോണിന്റെ നാഗ്പൂര്‍ ഭീംചൗക്ക് സിമന്റ് റോഡിലെ ശാഖയിലാണ് കവര്‍ച്ച നടന്നത്.ഒമ്പത് കോടിയോളം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
കവര്‍ച്ച നടത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പണം കടമെടുക്കുന്നതിനുവേണ്ടി ഉപഭോക്താക്കള്‍ പണയംവച്ച സ്വര്‍ണമാണ് കവര്‍ന്നത്. നാഗ്പൂരില്‍ അടുത്തിടെ നടക്കുന്ന വലിയ കവര്‍ച്ചയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘവും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ച നടത്തിയവര്‍ക്കുവേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ബാങ്കില്‍ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ല.