07:02 PM 01/06/2016
ഇംഫാല്‍: മണിപ്പൂരില്‍ പത്താം ക്ളാസ് പരീക്ഷ നടന്ന എഴുപത്തിമൂന്ന് സര്‍ക്കാര്‍ സകൂളില്‍ നിന്ന് ഒരു കുട്ടിയും ജയിച്ചില്ല. ഈ വര്‍ഷം സംസ്ഥാനത്ത് 323 സ്കൂളില്‍ പത്താം ക്ളാസ് പരീക്ഷ നടത്തിയതില്‍ 73 സ്കൂളിലാണ് ആരും വിജയിക്കാതിരുന്നത്. 323 സ്കൂളുകളിലായി ആകെ 6,486 കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും 42.8 ശതമാനം വിജയശതമാനത്തോടെ 2781 കുട്ടികള്‍ മാത്രമാണ് പാസായത്. സംസ്ഥാനത്തെ 28 സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് ഒരു വിദ്യാര്‍ഥി മാത്രമാണ് വിജയം കണ്ടത്. യോഗ്യതയുള്ള അധ്യാപകര്‍ ഇല്ലാത്തതും വിദ്യാഭ്യാസ വകുപ്പിലെ അഴിമതിയുമാണ് തോല്‍വിക്ക് കാരണമെന്ന് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. 2013 ല്‍ 28 സ്കൂളുകളില്‍ നിന്നും 2014 ല്‍ 48 സ്കൂളുകളില്‍ നിന്നും ആരും വിജയിച്ചിരുന്നില്ല.