മദര്‍ തെരേസയെ വിശുദ്ധയുടെ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം സിന്‍സിനാറ്റിയില്‍

09:40 am 4/11/2016

സുദീപ് തോമസ്
Newsimg1_76703927
സിന്‍സിനാറ്റി: സിന്‍സിനാറ്റി സെന്‍റ് ചാവറ കാത്തോലിക്കാ മിഷനില്‍ വിശുദ്ധ മദര്‍ തെരേസയെ വിശുദ്ധയുടെ പദവിയിലേക്ക് ഉയര്‍ത്തിയത് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഒക്‌ടോബര്‍ 30-നു ഫാദര്‍ ജോണ്‍സണ്‍ തെക്കൂടന്‍ സി.എം.ഐയുടെ മുഖ്യ കാര്‍മികത്വത്തിലും മിഷന്‍ ഡയറക്ടര്‍ ഫാദര്‍ സിജു അഴകത്ത് എം.എസ്.ജെ, ഫാദര്‍ ഡൊമിനിക് എസ്.ജെ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും നടന്ന ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാന അനേകം മലയാളികള്‍ക്കും പ്രത്യേകം ക്ഷണിക്കപ്പെട്ട അമേരിക്കക്കാര്‍ക്കും ദൈവാനുഭവം നല്‍കുന്നതായിരുന്നു. കുഞ്ഞുങ്ങളുടെ ഇംഗ്ലീഷ് കൊയര്‍ പ്രത്യേകം ശ്രദ്ധേയമായി.

കുര്‍ബാനക്ക് ശേഷം നടന്ന “The Person and Message of Mother Teresa today” എന്ന സിമ്പോസിയത്തില്‍ അഞ്ചോളം പ്രബന്ധങ്ങള്‍ അവതരിക്കപ്പെട്ടു. മിഷന്‍ ഡയറക്ടര്‍ ഫാദര്‍ സിജു ജോര്‍ജ് ങടഠ സ്വാഗതവും ആമുഖ പ്രഭാഷണവും നടത്തി. ഷെറിന്‍ പുത്തന്‍പുരക്കല്‍, സുദീപ് തോമസ്, സെബാസ്റ്റ്യന്‍ ജോസഫ്, Tony Sitiertiz (Director, Catholic Social Action, Archdiocese of Cincinnati), Mike Gable (Mission Office Director, Archdiocese of Cincinnati) തുടങ്ങിയവര്‍ മദര്‍ തെരേസയെപ്പറ്റി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സിമ്പോസിയം വളരെ വിജ്ഞാനപ്രദവും ചിന്തോദ്വീപകവും ആയിരുന്നുവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയുണ്ടായി. തദവസരത്തില്‍ സിന്‍സിനാറ്റി മേഖലയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തുന്ന സിസ്റ്റര്‍ ഫ്രാന്‍സിസിനെ ഭാരതീയ ആചാര പ്രകാരം പൊന്നാട അണിയിച്ച് ആദരിച്ചു. ഇവയോടൊപ്പം കുട്ടികളുടെ ചിത്രരചന മത്സരവും, ബൈബിള്‍ നാമങ്ങളുടെ പ്രദര്‍ശനവും ചേര്‍ന്ന് ഹല്ലോവീന്നിനു പകരം ഹോളിവീന്‍ അനുഭവം നല്കുന്നതായിരിക്കുന്നെന്ന് ഏവരും അഭിപ്രായപ്പെട്ടു. സുദീപ് തോമസ് അറിയിച്ചതാണിത്.