മദ്യനയം പുനപരിശോധിക്കണം സര്‍ക്കാര്‍

01:30am 24/6/2016
download (3)
തിരുവനന്തപുരം: ജനാഭിപ്രായം കണക്കിലെടുത്ത് മദ്യനയം പുനപരിശോധിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് മദ്യനയം മാറ്റുന്നകാര്യം ആലോചിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ മദ്യഉപഭോഗം നിയന്ത്രിക്കാന്‍ കൊണ്ടുവന്ന മദ്യനയം കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല. മാത്രമല്ല, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിക്കുകയും ചെയ്തു. ഇതു പരിഗണിച്ചാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. വിഷയത്തില്‍ പൊതുജനങ്ങളുടെയും മറ്റ് മേഖലയിലെ ആളുകളുടെയും അഭിപ്രായം സ്വരൂപിച്ച് നയം നടപ്പാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മദ്യനിരോധനമല്ല വര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ പോരായ്മകളുണ്‌ടെന്നും മദ്യനിരോധനം എന്നത് പ്രായോഗിക സമീപനമല്ലെന്നുമാണ് എല്‍ഡിഎഫ് നിലപാട്.