മദ്യനയം വേണ്ട രീതിയില്‍ നടപ്പാക്കും :സുധീരന്‍

12:19pm 19/04/2016
download (3)
കൊച്ചി: സംസ്ഥാനത്തെ മദ്യനയം കുറ്റമറ്റരീതിയില്‍ നടപ്പാക്കാനുള്ള വഴികള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യനയത്തിന്റെ ഭാഗമായാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതിയ ബാറുകള്‍ അനുവദിക്കാനുണ്ടായ സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലുള്ള മദ്യനയത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. മദ്യനയം പഴുതുകളില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുധീരന്‍ പറഞ്ഞു.
സംസ്ഥാനത്ത് ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കോടതി വിധി പ്രകാരം എക്‌സൈസ് നടപടിയെടുത്തിരുന്നു.