മദ്യനയത്തില്‍ മാറ്റം വേണമെന്ന് ടൂറിസം മന്ത്രി മന്ത്രി എ.സി. മൊയ്തീന്‍

01: 19 pm 18/8/2016
download (2)
തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വേണമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. നിലവിലെ മദ്യനയം ടൂറിസത്തെ വിപരീതമായി ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ മദ്യം ഒഴുക്കണമെന്ന് പറയുന്നില്ലെങ്കിലും ടൂറിസം മേഖലയിലെ ബാറുകളിലെങ്കിലും മദ്യം ലഭ്യമാക്കണമെന്നാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ നിക്ഷേപം നടത്തിയവരെ പ്രതിസന്ധിയിലാക്കുന്നതാണ് നിലവിലെ നയം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും വിഷയം ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.