മദ്യനയത്തോട് ഭിന്നാഭിപ്രായമില്ലെന്ന് ചെന്നിത്തല

12:13 pm 17/8/2016
download (5)
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തോട് ഭിന്നാഭിപ്രായമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വാരികയില്‍ വന്ന തന്റെ ലേഖനം ദുര്‍വ്യാഖ്യാനം ചെയ്തത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു. മദ്യനയം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും ധീരമായ നടപടിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണ്ട രീതിയില്‍ ഏറ്റില്ലെന്നും പുനരാലോചന വേണോയെന്നു പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണെന്നും ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നായിരുന്നു പ്രതീക്ഷയെന്നും കുറച്ചുപേരെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍, ഇതു പൂര്‍ണമായി ഗുണം ചെയ്തില്ലെന്നും ചെന്നിത്തല ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ മദ്യനയത്തില്‍ മാറ്റം വേണമോ എന്നു കോണ്‍ഗ്രസ് പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണെന്നും, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ വേണ്ടിയാണു നയം കൊണ്ടുവന്നതെങ്കിലും സമൂഹം എത്രത്തോളം ഉള്‍ക്കൊണ്ടു എന്നതില്‍ സംശയമുണെ്ടന്നും രമേശ് ചെന്നിത്തല ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു.

ഇത് വിവാദമായതോടെയാണ് ചെന്നിത്തല വിശദീകരണവുമായി രംഗത്തെത്തി.