മദ്യപിച്ചു വിമാനം പറത്തിയ പൈലറ്റുമാര്‍ക്കു സസ്‌പെന്‍ഷന്‍

08.16 PM 11-08-2016
story_wikimedia,-peter-bakema_647_050216022635
ന്യൂഡല്‍ഹി: മദ്യപിച്ചു വിമാനം പറത്തിയ പൈലറ്റുമാര്‍ക്കു സസ്‌പെന്‍ഷന്‍. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും പൈലറ്റുമാരെയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നാലു വര്‍ഷത്തേക്കാണു സസ്‌പെന്‍ഷന്‍. ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യം കഴിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യയിലെ ഒരു വിമാന ജീവനക്കാരനെയും സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്്.
സസ്‌പെന്‍ഷനിലായ പൈലറ്റുമാരെ പിരിച്ചുവിടുന്നത് സംബന്ധിച്ചു ചര്‍ച്ച നടത്തിവരികയാണെന്ന് ജെറ്റ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു. എയര്‍ ഇന്ത്യ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.