മദ്യപിച്ച്‌ ബൈക്ക് ഓടിച്ച്‌ അപകടമുണ്ടാക്കിയ എ എസ് ഐയ്ക്ക് എതിരെ കേസ്

11:41 am 4/11/2016
download (1)
ആലപ്പുഴ: മാന്നാറില്‍ മദ്യപിച്ച്‌ ബൈക്ക് ഓടിച്ച്‌ അപകടമുണ്ടാക്കിയ എ എസ് ഐയ്ക്ക് എതിരെ കേസ് . തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ എഎസ്‌ഐ സുരേന്ദ്രനെതിരെ മാന്നാര്‍ പൊലീസാണ് കേസെടുത്തത്. മദ്യപിച്ച്‌ വാഹനം ഓടിച്ചതിനാണ് കേസ് രജിസ്ട്രര്‍ ചെയ്യ്തത്. സുരേന്ദ്രന്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോറിഷയില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായിരുന്നു.