മദ്യപിച്ച് എത്തിയ അച്ചനോട് ഇറങ്ങി പോകാന്‍ മകന്‍ പറഞ്ഞു മകനെ പിതാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

01:18pm 02/3/2016
images (1)

ബാലരാമപുരം: മദ്യപിച്ച് വീട്ടിലെത്തി ബഹളം വച്ചത് ചോദ്യം ചെയ്ത മകനെ അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. പള്ളിച്ചാല്‍ അയണിമൂട് സ്വദേശി രാജേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേഷിന്റെ അച്ഛന്‍ ഭുവനചന്ദ്രന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തു. മകന്‍ ഉറങ്ങിക്കിടക്കവെയാണ് ഭുവനചന്ദ്രന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മദ്യപിച്ച് വീട്ടില്‍ എത്തിയ ഭുവനചന്ദ്രനുമായി മകന്‍ രാജേഷ് വാക്കുതര്‍ക്കത്തിലായി. അച്ഛനോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീടുവിട്ടുപോയ ഇയാള്‍ പെട്രോളുമായി മടങ്ങിയെത്തുകയായിരുന്നു. വീടിന് പിന്നിലിരുന്ന് മദ്യപിച്ച ശേഷം മകന്‍ കിടന്നിരുന്ന കട്ടിലില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് രാജേഷിന് രക്ഷപെടാനായില്ല. നിലവിളി കേട്ട് ഓടിയെത്തിയ നട്ടുകാരും ബന്ധുക്കളും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.