മദ്യ ലഹരിയില്‍ വിമാനം പറത്തിയ രണ്ടു പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു

08:59 am 13/8/2016
download (12)

ന്യൂഡല്‍ഹി: മദ്യപിച്ച് വിമാനം പറത്തിയതിന് എയര്‍ ഇന്ത്യയിലെയും ജെറ്റ് എയര്‍വെയ്‌സിലെയും ഓരോ പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. നാലു വര്‍ഷത്തേക്കാണു സസ്‌പെന്‍ഷന്‍. ഈ മാസം നടന്ന രണ്ടു വ്യത്യസ്ഥ സംഭവങ്ങളെ തുടര്‍ന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ നടപടി.

ഗുരുതരമായ കൃത്യവിലോപമാണ് പൈലറ്റുമാര്‍ നടത്തിയതെന്നും ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ തയാറാക്കണമെന്നും ഇരു കമ്പനികള്‍ക്കും വ്യോമയാന റഗുലേറ്റര്‍ നിര്‍ദ്ദേശം നല്‍കി. വീഴ്ച്ചവരുത്തിയ പൈലറ്റിനെ പിരിച്ചു വിട്ടതായി ജെറ്റ് എയര്‍വെയ്‌സ് മന്ത്രാലയത്തെ അറിയിച്ചു.