മധ്യപ്രദേശില്‍ കനത്ത മഴ; പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി

01:48pm 10/7/2016
download (4)

ഭോപ്പാല്‍: മൂന്നു ദിവസമായി പെയ്യുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മധ്യപ്രദേശില്‍ 15 പേര്‍ മരിച്ചു. നര്‍മദ നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് 400 പേരെ സുരക്ഷിത പ്രദേശങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു. നദി അപകടമേഖല കടന്ന് കരകവിഞ്ഞൊഴുകുന്നത് ഭീഷണി സൃഷ്ടിക്കുന്നുണ്‌ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.

മുഖ്യമന്ത്രി ഇന്നു മന്ത്രിമാരുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ച അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചു. മന്ത്രിമാരോട് അവരവരുടെ ജില്ലകളിലേക്ക് മടങ്ങാനും അവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കാനും മുഖ്യമന്ത്രി അറിയിച്ചു.