10:00pm. 20/5/2016
ഭോപ്പാല്‍: അധികാരികള്‍ നടത്തുന്ന അഴിമതിക്കഥകള്‍ നിരവധിയാണ് പുറത്തുവരുന്നത്. ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും ഇത്തരത്തിലൊരു റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാന് അതിര്‍ത്തിക്കടുത്തുള്ള ഷിയോപൂര്‍ ജില്ലയില്‍ 10 വയസ്സുള്ള കുട്ടികള്‍ക്കും വര്‍ധക്യപെന്‍ഷന്‍ കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വാര്‍ധക്യ പെന്ഷന് ലഭിക്കുന്നവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. അഗതികളെന്ന പേരിലാണ് പത്ത് വയസ്സിനും ഇരുപത് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പെന്ഷന് നല്‍കിയിരുന്നത്.
വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പെന്ഷന് അയോഗ്യരായ 200 ഓളം പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പകരം ശരിയായ വൃദ്ധജനങ്ങളെ പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു.