മധ്യപ്രദേശില്‍ വാഹനാപകടം; ഏഴു മരണം

11-10-2016 12.37 Am
accident-clipart-cliparti1_accident-clipart_07
ഭോപാല്‍: മധ്യപ്രദേശില്‍ അമിതവേഗതയിലെത്തിയ ട്രക്ക് തീര്‍ഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറിയുണ്്ടായ അപകടത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലക്‌നാദന്‍ നര്‍സിംഗ്പുര്‍ ദേശീയപാതയില്‍ ബഞ്ചാരി മാട്ട ക്ഷേത്രത്തിനു സമീപം പരസിയയിലായിരുന്നു അപകടം. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ദര്‍ശനത്തിനുപോകുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. മൂന്നു സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്.