മനാമയിൽ ആറന്‍മുള സ്വദേശി ട്രക്കിനടിയില്‍പെട്ടു മരിച്ചു

09:25 AM 13/05/2016
download (1)
മനാമ: ആറന്‍മുള സ്വദേശി ഷിബു ഭാസ്കരന്‍(45) ട്രക്കിനടിയില്‍പെട്ടു മരിച്ചു. 25 വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയായ ഷിബു ആറു മാസമായി ‘അക്വ കൂള്‍’ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം റോഡു മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ നിന്ന് കാല്‍ തെന്നി റോഡിലേക്കു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

സല്‍മാബാദ് സെക്കന്‍റ് റൗണ്ട് എബൗട്ടിനു സമീപത്തായിരുന്നു അപകടം. ഷിബു സംഭവ സ്ഥലത്തു തന്നെ മരിച്ചു. നാട്ടില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു ഷിബു. നേരത്തെ ഖമീസിലെ അബ്ദുല്ല ആല്‍ ക്ളീനിങ്ങ് കമ്പനിയിയിലായിരുന്നു ജോലി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.