മനീഷ്​ സിസോദിയക്കു നേരെ മഷിയേറ്​

03;35 PM 19/09/2016
images (10)
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയക്കു നേരെ മഷിയേറ്​. ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജങ്ങുമായി കൂടിക്കാഴ്​ച നടത്തിയതിന്​ ശേഷം രാജ്​ഭവന്​ പുറത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കവെയാണ്​ സിസോദിയക്കുനേ​െര മഷിപ്രയോഗമുണ്ടായത്​. ​ബ്രജേഷ്​ ശ​​ുക്ല എന്നയാളാണ്​ സിസോദിയക്കു നേരെ മഷിയൊഴിച്ചത്​. തനിക്ക്​ ഒരു രാഷ്​ട്രീയപാർട്ടിയുമായും ബന്ധമില്ല, ഡൽഹിയിലെ ജനങ്ങൾ ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും മൂലം ബുദ്ധിമുട്ടു​േമ്പാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രിമാരടക്കമുള്ളവർ സ്ഥലത്ത്​ ഇല്ലാത്തതിലുമുള്ള പ്രതിഷേധം അറിയിക്കാനാണ്​ മഷിയൊഴിച്ചതെന്നും ബ്രജേഷ്​ പറഞ്ഞു.

അതേസമയം മഷി ആക്രമണത്തിന്​ പിന്നിൽ ബി.ജെ.പിയോ ​േകാൺഗ്രസോ ആകാമെന്ന്​ എ.എ.പി വ്യക്തമാക്കി. പനി പ്രതിരോധിക്കാൻ സർക്കാർ എല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങളുടെ ശ്രദ്ധ തിരിചുവിടാനാണ്​ മഷിയാക്രമണമെന്നും സിസോദിയ പറഞ്ഞു.

ഡൽഹിയിൽ ചിക്കുൻ ഗുനിയ പടർന്നതിനെ തുടർന്ന്​ ഫിൻലൻഡ്​ സന്ദർശനത്തിലായിരുന്ന സിസോദിയയോട്​ തിരിച്ചു വരാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നു. ഡൽഹി വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയ വിദ്യാഭ്യാസ സ​മ്പ്രദായത്തെക്കുറിച്ച്​ പഠിക്കാനാണ്​ ഫിൻലൻഡിൽ പോയത്​.