മനോരമ ദേവിയെ ജഡിയുവില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു

10.06 PM 10-05-2016
manorama_devi_100516
വാഹനത്തെ മറികടന്ന യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബിഹാര്‍ ജെഡിയു എം.എല്‍.എ മനോരമ ദേവിയെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. മനോരമ ദേവിയുടെ മകന്‍ റോക്കിയാണ് യുവാവിനെ വെടിവച്ചു കൊന്നത്. സംഭവുമായി ബന്ധപ്പെട്ട് റോക്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആദിത്യ സച്ച്‌ദേവ് എന്ന 19 കാരനാണ് ശനിയാഴ്ച രാത്രി വെടിയേറ്റു മരിച്ചത്. ബിഹാറിലെ പ്രമുഖ വ്യവസായിയുടെ മകനാണ് ആദിത്യ. സംഭവവുമായി ബന്ധപ്പെട്ട് മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദി യാദവ് നേരത്തെ അറസ്റ്റിലായിരുന്നു. മനോരമ ദേവിയുടേതാണ് കാര്‍. ആദിത്യയും സുഹൃത്തുക്കളും കാറില്‍ യാത്ര ചെയ്യവെ മനോരമയുടെ റേഞ്ച് റോവറിനെ മറികടന്നിരുന്നു. അപ്പോള്‍ കാറിലുണ്്ടായിരുന്നത് റോക്കിയും മനോരമയുടെ സുരക്ഷാ ഭടനും ഭര്‍ത്താവ് ബിന്ദി യാദവുമായിരുന്നു. കമാന്‍ഡോ യൂണിഫോമിലുള്ളയാളാണ് വെടിയുതിര്‍ത്തതെന്നാണു സൂചന.