മന്ത്രിസഭയില്‍ അഴിച്ചുപണി; മണിയാശാന്‍ മന്ത്രിയാകും

Newsimg1_45590849
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണി വൈദ്യുതി മന്ത്രിയാകും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് എം.എം.മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്. വൈദ്യുതി വകുപ്പ് മണിക്ക് നല്‍കുമെന്നാണ് വിവരങ്ങള്‍. ഇതിനു പുറമേ മറ്റുചില വകുപ്പുകളിലും അഴിച്ചുപണി നടത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചു.

വ്യവസായ–കായിക വകുപ്പുകളുടെ ചുമതല എ.സി മൊയ്തീനുനല്‍കും. യുവജനക്ഷേമവും മൊയ്തീനു തന്നെ നല്‍കുമെന്നാണ് വിവരങ്ങള്‍. ടൂറിസം സഹകരണ വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇ.പി.ജയരാജന്റെ രാജിയെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടി വന്നത്. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ജയരാജന്‍ രാജിവച്ചത്. ഇന്നു നടന്ന സംസ്ഥാന സമിതി യോഗത്തില്‍ ജയരാജന്‍ പങ്കെടുത്തില്ലെന്നും വിവരങ്ങളുണ്ട്.

സംസ്ഥാന മന്ത്രിസഭയിലേക്ക് തന്നെ തെരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എം.മണി പറഞ്ഞു സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.