മന്ത്രിസ്ഥാനം രാജിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ ബാബു

16420_215284
തിരുവനന്തപുരം: രാജി എന്ന ഉറച്ച തീരുമാനത്തില്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ ബാബു. അധികാര കസേരയിലേക്ക് തിരിച്ചെത്താന്‍ വ്യക്തിപരമായി ആഗ്രഹമില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായാല്‍ ബാക്കി കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയും സര്‍ക്കാരുമാണെന്നും ബാബു പറഞ്ഞു. ധാര്‍മികത ഇല്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നതോടെയാണ് കെ ബാബു ശനിയാഴ്ച രാജി വച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും അദ്ദേഹം ഗവര്‍ണര്‍ക്ക് ഇന്ന് കത്ത് കൈമാറുമെന്നാണ് വിവരം.
രാജിയില്‍ ബാബു ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജിക്കത്ത് സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്. രാജി ഒഴിവാക്കാനും ധാര്‍മികതയുടെ പേരില്‍ മാത്രമാണ് രാജി പ്രഖ്യാപനമെന്ന് സ്ഥാപിക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തിയ ശ്രമം തകര്‍ന്നതോടെയാണ് രാജി സ്വീകരിക്കുകയെന്ന അഭിപ്രായം ഗ്രൂപ്പിലും ശക്തമായത്.