മന്ത്രി കെ. ബാബുവിന് എം.എൽ.എയായ വകയിൽ ലഭിച്ച ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ തേടി നിയമസഭ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കി. ബാ

02:12 pm 23/9/2016
download (1)

കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിന് എം.എൽ.എയായ വകയിൽ ലഭിച്ച ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ തേടി നിയമസഭ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കി. ബാബുവിന്‍റെ സാമ്പത്തിക സ്രോതസുകളും ആസ്തികളും തമ്മിലുള്ള വൈരുധ്യം കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായാണിത്.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്‍റെ രേഖകള്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിനും വിജിലന്‍സ് കത്ത് നല്‍കിയിട്ടുണ്ട്. ബാങ്ക് ലോക്കറുകള്‍ പെട്ടെന്ന് കാലിയാക്കിയതിനെപ്പറ്റി ബാബുവിന്‍റെ ഭാര്യയില്‍ നിന്ന് വിശദീകരണം തേടിയേക്കും.

മുന്‍ മന്ത്രി ബാബുവിന്‍റെ തൃപ്പൂണിത്തുറയിലെ വീട്ടിലും അദ്ദേഹത്തിന്‍റെ മക്കളുടെയും ബിനാമികളെന്ന് സംശയിക്കുന്നവരുടെയും വീടുകളിലും വിജിലന്‍സ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ബാബുവിന്‍റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് ലോക്കറുകളും പരിശോധിച്ച വിജിലൻസിന് ഒന്നും കണ്ടെത്താനായില്ല. വിജിലൻസ് പരിശോധനക്ക് മുമ്പ് ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ മാറ്റിയിരുന്നുവെന്നാണ് വിവരം.