മമ്മൂട്ടി ചിത്രം വൈറ്റിന്‍റെ പുതിയ ടീസർ

11:50 AM 20/07/2016

ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്‍റെ പുതിയ ടീസറെത്തി. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ശങ്കർ രാമകൃഷ്ണൻ, സിദ്ദിഖ്, സുനിൽ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായർ. കെ.പി.എ.സി ലളിത എന്നിവരും ചിത്രത്തിലുണ്ട്. 29ന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രവീൺ ബാലകൃഷ്ണൻ‌, നന്ദിനി വൽസൻ, ഉദയ് അനന്തൻ എന്നിവർ ചേർന്നെഴുതിയ വൈറ്റിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമർജിത്ത്സിങ്ങ് ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം നൽകിയിരിക്കുന്നു. ഇറോസ് ഇന്റർനാഷണൽ ആണ് നിർമാണം.