മയാമിയില്‍ കെയ്‌റോസ് ടീമിന്റെ ധ്യാനം ഇന്നു മുതല്‍ –

08:01 pm 21/10/2016

മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_65104141
മയാമി : കെയ്‌റോസ് െ്രെകസ്റ്റ് കള്‍ച്ചര്‍ റിട്രീറ്റ് ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ (1105 N.W. 6th Ave Fort Lauderdale, FL 33311) ഒക്ടോബര്‍ 21 , 22 , 23 (വെള്ളി ശനി ) തീയതികളില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയാണ് ധ്യാനം.

പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം, ബ്രദര്‍. പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവര്‍ വചന ശുശ്രൂഷയ്ക്കും സ്തുതി ആരാധനക്കും ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്‍കും. പ്രത്യേക ഗാന ശുശ്രൂഷയും ആന്തരീകസൗഖ്യ ശുശ്രൂഷകളും അനുഭവ സാക്ഷ്യങ്ങളും കുമ്പസാരത്തിനുള്ള സൗകര്യവുമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ സുനി പടിഞ്ഞാറേക്കര 708 953 1912.