മയാമി സെന്റ്­ ജൂഡ് ക്‌നാനായ ദൈവാലയത്തിന്റെ കല്ലിട്ട തിരുനാള്‍ ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു

– എബി തെക്കനാട്ട്
Newsimg1_23690376
മയാമി: മയാമിയിലെ ക്‌നാനായ സമൂഹത്തിന്റെ ചിരകാല സ്വപനമായിരുന്ന ദൈവാലയം കൂദാശാ കര്മ്മം ചെയ്തിട്ട് ഒരു വര്‍ഷം തികഞ്ഞു. മുന്‍ വികാരി ഫാ. ജോസ് ആദോപ്പള്ളി അച്ചന്റെ പരിശ്രമഫലമായി മയാമി ലത്തീന്‍ രൂപതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു ദൈവാലയവും രണ്ടു വീടുകളും രണ്ടേക്കര്‍ സ്ഥലമുള്ള പാര്‍ക്കിംഗ് ലോട്ടും സ്വന്തമാക്കുവാന്‍ സാധിച്ചു. ജോണി ഞാറവേലിയാണ് റിയലറ്ററായി കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. അറ്റകുറ്റപണികള്‍ തീര്‍ത്തതിനുശേഷം സീറോ മലബാര് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ടിന്റെയും മയാമി രൂപതാ മെത്രാന്‍ മാര്‍. തോമസ്­ വെന്‍സ്കിയുടെയും നിരവധി വൈദീകരുടെയും സഹാകാര്‍മ്മികത്വതില്‍ 2015 മെയ് മാസം 31 ന് ദൈവാലയത്തിന്റെ കൂദാശാ കര്‍മ്മം നടത്തി. താമസിയാതെ ദൈവാലയത്തിനടുത്തായി സ്വന്തമായി ഒരു സെമിത്തേരിയും സ്വന്തമാക്കി. പതിനാലു മാസത്തെ നിസ്തുലമായ സേവനത്തിനു ശേഷം ന്യൂയോര്‍ക്കിലേക്ക് സ്ഥലം മാറി പോയ ഫാ. ജോസ് ആദോപ്പള്ളിക്ക് പകരമായി ചാര്‍ജ്ജെടുത്തത് ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കരയാണ്. സുനിയച്ചന്റെ നേതൃത്വത്തില്‍ ഇടവകക്കാര്‍ ഒറ്റകെട്ടായി പ്രവര്‍ത്തിച്ച്­ പള്ളിയുടെ ബാധ്യതകള്‍ കഴിയുന്നതും വേഗം അടച്ചു തീര്‍ക്കുവാന്‍ വിവിധയിനം പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു.

സെന്റ്­ ജൂഡ് ദൈവാലയത്തിന്റെ കല്ലിട്ട തിരുനാള്‍ ആഘോഷങ്ങള്‍ മെയ് മാസം 29 ന് ഞായറാഴ്ച്ച വൈകുന്നേരം 5.30 ന് ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ബിനു രാമച്ചനാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ബലിയോടെ ആരംഭിച്ചു. ഫാ. കുര്യാക്കോസ് കുമ്പുക്കയില്‍, ഫാ. മാത്യൂ തുണ്ടത്തില്‍, ഫാ. സുനി പടിഞ്ഞാറേക്കര തുടങ്ങിയവര സഹ കാര്‍മ്മികരായിരുന്നു.ഫാ. മാത്യൂ തുണ്ടത്തില്‍ വചനപ്രഭാക്ഷണം നടത്തി. ദൈവത്തിന്റെ പ്ലാനുകള്‍ മനുഷ്യ മനസ്സുകള്‍ക്ക് അതീതമാണെന്ന് വി. ഗ്രന്ഥത്തിലെ ലിഖിതങ്ങള്‍ ഉദാഹരണമായി കാണിച്ച് ദൈവത്തോടും വി. കുരിശിനോടും ചേര്‍ന്ന് നില്‍ക്കുവാന്‍ ആഹ്വാനം ചെയ്തു.

ദിവ്യബലിക്ക് ശേഷം ഫാ. കുര്യാക്കോസ് കുംബുക്കലിന്റെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞും അതിനെ തുടര്‍ന്ന് പരിശുദ്ധ കന്യകാ മറിയത്തിന്റെ ഗ്രോട്ടോയിലേക്ക് മെഴുകുതിരി പ്രദിക്ഷണവും നടത്തി. തുടര്‍ന്ന് നടത്തിയ വീഡിയോ പ്രദര്‍ശനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ബിനു ചിലമ്പത്ത് എം.സി ആയിരുന്നു. ജനി മട്ടുംപറമ്പില്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. കൈക്കാരന്‍ ജോസഫ് പതിയില്‍ സ്വാഗത പ്രസംഗം നടത്തി സൗത്ത് ഫ്‌ളോറിഡ സീറോ മലബാര്‍ ഫോറോനാ വികാരി ഫാ. കുര്യാക്കോസ് കുമ്പുക്കയില്‍ ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. മയാമിയിലെ സെന്റ്­ മേരീസ് മലങ്കര മിഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി വയലില്‍കരോട്ട് ആശംസാ പ്രസംഗം നടത്തി. ഡയാന തേക്കുംകാട്ടില്‍ ആശംസാ ഗാനം ആലപിക്കുകയും കൈക്കാരനായ എബ്രഹാം പുതിയടത്തുശ്ശേരില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ പര്യവസാനിച്ചു. തിരുനാള്‍ ചടങ്ങുകള്‍ക്ക് ജോസഫ് പതിയില്‍, എബ്രഹാം പുതിയടത്ത്‌ശ്ശേരില്‍, ബേബിച്ചന്‍ പാറാനിക്കല്‍, ഫിലിപ്പ് പുത്തുപള്ളി, സുബി പനന്താനത്ത്, സ്റ്റീഫന്‍ മുടീക്കുന്നേല്‍, ബെന്നി പട്ടുമാക്കില്‍, ക്രിസ്റ്റി ഞാറവേലില്‍ എന്നിവര് നേതൃത്വം നല്‍കി. എബി തെക്കനാട്ട് അറിയിച്ചതാണിത്.