01:14 pm 16/08/2016
കോഴിക്കോട്: ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവാർത്ത മറച്ചുവെച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് സംവിധായകൻ അലി അക്ബർ. കോഴിക്കോട് നടന്ന മോഹനം എന്ന താരനിശക്ക് വേണ്ടി ടി.എ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്നാണ് അലി അക്ബറിന്റെ ആരോപണം. രാവിലെ 11.30 ഓടെയാണ് ടി.എ റസാഖ് മരിച്ചതെന്നും എന്നാല്‍ പരിപാടി മുടങ്ങാതിരിക്കാനായി മരണ വിവരം മറച്ചുവച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം റോഡരികില്‍ വച്ചുകൊണ്ട് കൊണ്ട് മനപ്പൂർവം വൈകിപ്പിച്ചുവെന്നും അലി അക്ബര്‍ ആരോപിക്കുന്നു. ടി.എ റസാഖിന്റെ മൃതദേഹത്തോട് കാണിച്ചത് കടുത്ത അനാദരവാണെന്നും സംസഥാനത്തിന്റെ എല്ലാ ബഹുമതികളും നല്‍കേണ്ട ടി.എ റസാഖിനോട് കോഴിക്കോടെ കലാകാരന്മാരും സിനിമ പ്രവര്‍ത്തകരും കാണിച്ചത് അനീതിയാണെന്നും അലി അക്ബര്‍ പറഞ്ഞു.
അവശകലാകാരന്മാരെ സഹായിക്കുന്നതിനായി തിങ്കളാഴ്ച കോഴിക്കോട് സ്വപ്നനഗരിയിലാണ് മോഹനം എന്ന താരനിശ സംഘടിപ്പിച്ചത്.