മറിയാമ്മ (അമ്മിണി­-­76) സാന്‍ അന്റോണിയോയില്‍ നിര്യാതയായി

09;12 pm 28/9/2016

Newsimg1_98131174
സാന്‍ അന്റോണിയോ: റാന്നി കരിയംപ്ലാവ് വെട്ടുകുഴിയില്‍ മാത്യു ഇടിക്കുളയുടെ ഭാര്യ മറിയാമ്മ (അമ്മിണി­76) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍. നെല്ലിക്കാമണ്‍ ഇഞ്ചിക്കാലായില്‍ കുടുംബാംഗമാണ്.

മക്കള്‍: മൈന ഇടിക്കുള (ഫോര്‍ട്ട് വെയ്ന്‍, ഇന്‍ഡ്യാന), ലൈല ഇടിക്കുള, റൂബി ഇടിക്കുള (ഇരുവരും സാന്‍ അന്റോണിയോ, ടെക്‌സസ്). മരുമക്കള്‍: മെഴുവേലി പെരുംകുന്നില്‍ ഡോ. അലക്‌സാണ്ടര്‍ മത്തായി (ഫോര്‍ട്ട് വെയ്ന്‍, ഇന്‍ഡ്യാന), വെണ്‍മണി മരുതുംമൂട്ടില്‍ വിജു ജോര്‍ജ് (സാന്‍ അന്റോണിയോ, ടെക്‌സസ്).

സഹോദരങ്ങള്‍: ചാര്‍ളി (സാന്റിയാഗോ), കുഞ്ഞുമോള്‍ (റാന്നി), ആലിസ് (സാന്റിയാഗോ), ലീലാമ്മ (ടെന്നസി), പരേതരായ മോനി, ലൗലറ്റ്. ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയുടെ സ്ഥാപകാംഗങ്ങളിലൊരാണ് മാത്യു ഇടിക്കുള. മാത്യു മാത്യു, മാത്യു വര്‍ഗീസ് (ഇരുവരും ഷിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്. ഫോണ്‍: 210­ 544­ 8957, 630­ 852­ 7994.