മറിയാമ്മ ജോണ്‍ നിര്യാതയായി

05:30 pm 18/12/2016
Newsimg1_69703201
മാങ്ങാനം:കാലായില്‍ പുതുപ്പറമ്പില്‍ പരേതനായ കെ. യു. ജോണിന്റെ ഭാര്യ നിര്യാതയായ മറിയാമ്മയുടെ (91) മൃതദേഹം ഞായറാഴ്ച വൈകുന്നേരം അഞ്ചിനു മകന്‍ സാം ജോണിന്റെ (ന്യൂയോര്‍ക്ക്) വസതിയില്‍ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച 10നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കഞ്ഞിക്കുഴി ഐപിസി ഫിലദല്‍ഫിയ സഭാ സെമിത്തേരിയില്‍.

കെ. ജെ. ഉതുപ്പ് (ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന്‍), പാസ്റ്റര്‍ ജോണ്‍ സക്കറിയ (ഐപിസി ശാലോം ബഹ്‌റൈന്‍ സഭാ മുന്‍ ശുശ്രൂഷകന്‍), ജോണ്‍ ഏബ്രഹാം, കെ. ജെ. വര്‍ഗീസ്, ജോസഫ് ജോണ്‍ (ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന്‍, മൂലേടം), പാസ്റ്റര്‍ ജേക്കബ് ജോണ്‍ (ഐപിസി തിരുവമ്പാടി സെന്റര്‍), കെ. ജെ. ഫിലിപ്പ് എന്നിവരാണു മറ്റു മക്കള്‍.

മരുമക്കള്‍: മോളി, ഡെയ്‌സി, സൂസമ്മ, സുശീല, പുഷ്പ, തങ്കമ്മ, കുഞ്ഞുമോള്‍, കൊച്ചുമോള്‍ (ന്യൂയോര്‍ക്ക്).