മറിയാമ്മ മാത്യു മണ്ണൂപ്പറമ്പിലിന് ജെ.എഫ്.എയുടെ ആദരാഞ്ജലികള്‍

01.14 AM 17-07-2016
mariyamma_condolonce_pic
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ)യുടെ പ്രഥമ പ്രസിഡന്റും, ഇപ്പോഴത്തെ ഡയറക്ടര്‍മാരില്‍ ഒരാളുമായ പ്രേമ ആന്റണി തെക്കേക്കിന്റെ മാതാവ് മറിയാമ്മ മാത്യു മണ്ണൂപ്പറമ്പിലിന്റെ നിര്യാണത്തില്‍ ജെ.എഫ്.എ പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തുകയും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുമുണ്ടായി.
കേരളത്തിലെ ആദ്യത്തെ വനിതാ വില്ലേജ് ഓഫീസര്‍ എന്ന പദവിക്ക് അര്‍ഹയായ അവര്‍ ജോലിയില്‍ നിന്നും വിരമിച്ചശേഷം കാലിഫോര്‍ണിയയിലുള്ള മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കിടപ്പിലായിരുന്നു. പ്രേമ ആന്റണിയും സഹോദരങ്ങളും തങ്ങളുടെ മാതാവിനെ ശുശ്രൂഷിച്ചവിധം ഇന്നത്തെ യുവതലമുറയ്ക്ക് ഒരുപാഠമാണ്. മരിക്കുമ്പോള്‍ പരേതയ്ക്ക് 90 വയസായിരുന്നു.
പ്രമുഖ നടനും, എഴുത്തുകാരനുമായ തമ്പി ആന്റണി പരേതയുടെ ജാമാതാവും, ജെ.എഫ്.എ എന്ന പ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടര്‍മാരില്‍ ഒരാളുമാണ്.
പരേതയുടെ വിയോഗം കേരള ജനതയ്ക്ക് ഒരു തീരാനഷ്ടമാണെന്ന് ജെ.എഫ്.എ പ്രവര്‍ത്തകര്‍ വിലയിരുത്തി. തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.