മറിയാമ്മ വര്‍ഗീസ് മൂശാരിയേത്ത് നിര്യാതയായി

08:34 am 11/10/2016

– നിബു വെള്ളവന്താനം
Newsimg1_17317529
ഡാളസ്സ്: റാന്നി കണ്ണംപള്ളി മൂശാരിയേത്ത് മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍­ ­67) നിര്യാതയായി. ഏകമകള്‍ രേഖയോടെപ്പം 2006 മുതല്‍ ടെക്‌സസ് അലൈനില്‍ താമസിച്ചു വരികയായിരുന്നു. നാട്ടിലേക്കുള്ള സന്ദര്‍ശന യാത്രയില്‍ എറണാകുള ത്തുള്ള സഹോദരി ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം.

ഡാളസ്സ് ശാരോണ്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു പരേത. മകള്‍: രേഖ, മരുമകന്‍: റെജി, കൊച്ചുമക്കള്‍: റിയ, റിജിന്‍. സംസ്ക്കാര ശുശ്രൂഷ മാത്രുസഭയായ റാന്നി കണ്ണംപള്ളി ശാരോന്‍ ഫെലോ ഷിപ്പ് ചര്‍ച്ചില്‍ ഒക്ടോബര്‍ 15 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ നടക്കും. സംസ്ക്കാര ശുശ്രൂഷകള്‍ തത്സമയം തൂലിക ടിവിയില്‍ www.thoolika.tv ഉണ്ടായിരിക്കും.