മലങ്കര കാതലിക് ബൈബിള്‍ കണ്‍വെന്‍ഷനും മാര്‍ ഇവാനിയോസ് ശ്രാദ്ധപ്പെരുന്നാളും ജൂലൈ 8,9,10

08:35 5/6/2016
– മോഹന്‍ വര്‍ഗീസ്
Newsimg1_25778249
മലങ്കര കാതലിക് ബൈബിള്‍ കണ്‍വെന്‍ഷനും മാര്‍ ഇവാനിയോസ് ശ്രാദ്ധപ്പെരുന്നാളും
നാലാമത് മലങ്കര കാത്തലിക് സുവിശേഷ കണ്‍വെന്‍ഷന്‍ ഈ വരുന്ന ജൂലൈ മാസം 8.9.10 തിയതികളിലായി സമാധാനരാജി സീറോ മലങ്കര ഭദ്രാസനത്തിന്റെ എല്‍മണ്ട് ഭദ്രാസന ദൈവാലയത്തില്‍ നടക്കുന്നു. പ്രമുഖ സുവിശേഷ പ്രാസംഗകനും കപ്പൂപ്പില്‍ സെന്റ് തോമസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ആയ ബഹുമാനപ്പെട്ട ജോസഫ് പുത്തന്‍ പുരത്തിങ്കല്‍ അച്ചനാണ് വചനം പ്രസംഗിക്കുന്നത്.

തിരുവചനത്തിന്റെ അന്താസത്ത ചോരാതെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളെപ്പറ്റിയും ആദ്ധ്യാത്മിക പരിപോഷണത്തിന്റെ മാര്‍ഗ്ഗങ്ങളെയും പറ്റിയും അനേക വേദികളില്‍ വചനം പങ്ക് വെചച്ച ജോസഫ് അച്ഛന്‍ ദൃശ്യമാധ്യമങ്ങളിലൂടെയും ശാലോം ടെലിവിഷനിലൂടെയും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ആളാണ്. ജൂലൈ 8-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗാനശുശ്രൂഷക്ക് ശേഷം ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മോര്‍ യൂസേസിയോസ് തിരുമേനിയുടെ ഉദ്ഘാടന സന്ദേശത്തോട് കൂടി സുവിശേഷപ്രസംഗം ഉണ്ടാകും. ഞായറാഴ്ച രാവിലെ മാര്‍ ഇവാനിയോസ് ശ്രാദ്ധപ്പെരുന്നാളും വിശുദ്ധകുര്‍ബ്ബാനയും ഉണ്ടാകും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 5 മണിയോട് കൂടി സുവിശേഷ പ്രസംഗം പൂര്‍ത്തിയാകും.