മലപ്പുറം: കിഴിശേരിക്ക് സമീപം പുല്ലഞ്ചേരി ഉണ്യാലില്‍ ചാക്കുകളില്‍ കെട്ടിയ നിലയില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തി. അഞ്ച് ചാക്കുകളിലായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്തെ ജനവാസമില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ച നിലയിലായാരിന്നു അവശിഷ്ടങ്ങള്‍. സംഭവത്തെക്കുറിച്ച് കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങി.
മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. തലയോട്ടി ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ ചാക്കിലുണ്ട്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് അവശിഷ്ടങ്ങള്‍ സ്ഥലത്ത് ഉപേക്ഷിച്ചത് എന്ന നിഗമനത്തിലാണ് പോലീസ്. സമീപപ്രദേശങ്ങളില്‍ ആരെയെങ്കിലും കാണാതായിട്ടുണ്ടെ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.