മലപ്പുറത്ത് മുഖ്യമന്ത്രിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി

6:24pm 4/3/2016
th (5)

മലപ്പുറം: മലപ്പുറം വനിതാ കോളജിന്റെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ഡി.വൈ.ഐയുടെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം ടൗണ്‍ഹാളില്‍ ആയിരുന്നു ഉദ്ഘാടന ചടങ്ങ്.

മലപ്പുറം വനിതാ കോളജിന്റെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു

ഒരു സംഘം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മഞ്ചേരി റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. ശക്തമായ പൊലീസ് സന്നാഹം ഇവരെ തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം ഉന്തു തള്ളും നടന്നു. അതേസമയം, ഉമ്മന്‍ചാണ്ടിക്ക് പിന്തുണയും അഭിവാദ്യവുമര്‍പിച്ച് എം.എസ്.എഫ്,യൂത്ത് ലീഗ് പ്രവര്‍ത്തകരും ഇവിടെ തമ്പടിച്ചതോടെ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായി.

എന്നാല്‍, അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. എല്‍.ഡി.എഫ് നേരത്തെ തുടങ്ങിവെച്ച സമര പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന മുദ്രാവാക്യവുമായാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു പരിപാടികളിലും സമാന പ്രതിഷേധം നടത്താനാണ് പ്രവര്‍ത്തകരുടെ തീരുമാനം