മലബാര്‍ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭി­ച്ചു

09:51am 9/8/21066
Newsimg1_95714554
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഗൃഹശ്രീ ഭവനനിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി അന്‍പതു ഭവനങ്ങള്‍ക്ക് തുടക്കമിട്ടു. ചാത്തമംഗലം മൗണ്ട് ഹെര്‍മ്മോന്‍ അരമനയില്‍ നടന്ന ചടങ്ങു് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു.

മതേതരത്വം എന്നത് മതവിരുദ്ധതയോ, ഈശ്വര നിഷേധമോ അല്ലെന്നും മറിച്ചു മതമൂല്യങ്ങളെ അംഗീകരിക്കലും, ആദരിക്കലുമാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. കരുണയുടെ അംശം മനുഷ്യര്‍ മറന്നു പോകുന്ന കാലത്താണ് നാം ജീവിക്കുന്നത്. മത വിശ്വാസം മനുഷ്യനെ നല്ല വ്യക്തികളാക്കുവാന്‍ സഹായിക്കുന്നതാകണം. അത് രാജ്യപുരോഗതിക്ക്­ കാരണമാകുമെന്നും ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.

മലബാര്‍ ഭദ്രാസന മെത്രാപോലീത്ത അഭി. ഡോ സഖറിയ മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. 45 ഗുണഭോക്താക്കള്‍ക്ക് 50 ലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്തു.

നിലമ്പൂര്‍­ചക്കാലക്കൂത്ത് കേരള മഹിളാ സാമൂഹ്യ പഠന ഹോസ്റ്റല്‍ അന്തേവാസികള്‍, എം ഇ എസ് കോളേജ് എം കോം വിദ്യാര്‍ഥി എം മകേഷ് എന്നിവര്‍ക്ക് കമ്പ്യൂട്ടറുകളും പഠന ഉപകരണങ്ങളും നല്‍കി. ഫാ.വി എം തോമസ് ഫാ. ഗീവര്‍ഗ്ഗീസ് ജോര്‍ജ്ജ്, ഫാ. ബോബി പീറ്റര്‍ ഫാ. വര്‍ഗീസ് പുതുകുന്നേല്‍, ഫാ. കെ എ അലക്‌സ്, ഫാ. കെ ബേബി, ഫാ.മാത്യുസ് വാഴക്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.