മലബാര്‍ സിമന്റ്‌സ് എം.ഡി കെ. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

01.10 AM 06-09-2016
Padmakumar_760x400
മലബാര്‍ സിമന്റ്‌സ് എം.ഡി. കെ പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അഴിമതിക്കേസിലാണ് അറസ്റ്റ്. എം.ഡിയുടെ അധികാരം ദുരുപയോഗം ചെയ്ത് ചില ഡീലര്‍മാര്‍ക്ക് ഇളവുകള്‍ അനുവദിക്കുകയും സര്‍ക്കാറിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമാണ് പത്മകുമാറിനെതിരെയുള്ള ഒരു കേസ്. ഇതു കൂടാതെ വി.എം രാധാകൃഷ്ണന്റെ കമ്പനിക്ക് ഗ്യാരന്റി നിന്നതും പിന്‍വലിച്ചതുമടക്കം എട്ട് കേസുകളാണ് മലബാര്‍ സിമന്റ്‌സിനും എം.ഡിക്കും എതിരെയുള്ളത്.
ഇന്ന് വൈകുന്നേരം 5.30ഓടെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി കെ സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം തൃശ്ശൂരിലെ വിജിലന്‍സ് ജഡ്ജി മുമ്പാകെ ഹാജരാക്കും.