മലബാർ എക്​സ്​പ്രസ്​ പാളം തെറ്റി ; ഒഴിവായത്​ വൻ ദുരന്തം

08:19 AM 28/08/2016
unnamed
തൃശ്ശൂര്‍: തിരുവനന്തപുരം- മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്​ അങ്കമാലിക്ക് സമീപം പാളംതെറ്റി. അങ്കമാലിക്കും ഇരിങ്ങാലക്കുടക്കും ഇടയില്‍ കറുകുറ്റി എന്ന സ്ഥലത്താണ് സംഭവം. 12 ബോഗികള്‍ ആണ് പാളം തെറ്റിയത്. അപകട കാരണം വ്യക്തമല്ല. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ 2.16 നായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ പ്രത്യേക വാഹനത്തില്‍ കൊച്ചിയിലെത്തിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചു.

തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് ( 16302) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തൃശ്ശൂര്‍ ഭാഗത്തേക്കുപോകുന്ന ലൈന്‍ പത്തു മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ലൈന്‍ അഞ്ചു മണിക്കൂറും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഇന്നലെ പുറപ്പെട്ട അമൃത -നിലമ്പൂര്‍ രാജ്യറാണി (16343/16349) എഗ്മൂര്‍ – ഗുരുവായൂര്‍ (161 27) എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

അപകടത്തെ തുടര്‍ന്ന് റയില്‍വേ ഹെല്‍പ്പ് ലൈന്‍ തുറന്നു. തിരുവനന്തപുരം: 0471-2320012, തൃശ്ശൂര്‍: 0471-2429241 എന്നിയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.