മലമ്പുഴയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വി.എസിന്റെ പേരില്ല.

06:13pm 12/3/2016
Achuthanandan_EPS
പാലക്കാട്: മലമ്പുഴയിലേക്ക് സി.ഐ.ടി.യു നേതാവ് എ.പ്രഭാകരന്റെ പേരാണ് ജില്ലാ ഘടകം നിര്‍ദേശിച്ചത്. കഴിഞ്ഞ തവണയും പ്രഭാകരന്റെ പേരാണ് പരിഗണിക്കപ്പെട്ടിരുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അതരിപ്പിച്ച പട്ടികയിലാണ് വി.എസിന്റെ പേര് ഒഴിവാക്കിയത്. മലമ്പുഴ വി.എസിന് വേണ്ടി ഒഴിപ്പിച്ചിട്ടിരിക്കുകയാണ് എന്നാണ് പ്രചാരണം. പാലക്കാട് ഒഴിച്ചിട്ടിരിക്കുന്നത് ചിറ്റൂര്‍ മണ്ഡലം മാത്രമാണ്.