മലയാളത്തിന്റെ താരനിര ഷിക്കാഗോയില്‍, അമേരിക്കയിലെ പ്രഥമ മലയാളം ഫിലിം അവാര്‍ഡ് നൈറ്റ് ജൂലൈ 23 ന്

12.56 AM 08-07-2016
awardnite_pic
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി മലയാള സിനിമാ ലോകത്തിലെ മിന്നും താരങ്ങള്‍ കെ വി ടിവി യുടെ പ്രഥമ അവാര്‍ഡ് നൈറ്റിനായി എത്തുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക കലാ പ്രകടനങ്ങളും ആസ്വാദ്യമായ സായാഹ്നവും വാഗ്ദാനം ചെയ്തുകൊണ്ട്, ഒരു സ്റ്റേജ്ജ് ഷോയുടെയും അവാര്‍ഡ് വിരുന്നിന്റെയും സമന്വയമായി പുതുമകളോടെയാണ് ഷിക്കാഗോയിലേക്ക് ഈ പരിപാടി എത്തുന്നത്. മിഡ്‌വെസ്‌റ് റീജിയണിലെ പ്രമുഖ ഓയില്‍ കമ്പനിയായ ഗ്യാസ് ഡിപ്പോയും, ആരോഗ്യ പരിപാലനരംഗത്തില്‍ നൂതനമായ പദ്ധതികളോടെ കേരളത്തില്‍ വളര്‍ന്നുവരുന്ന ആരോഗ്യ ശൃഖലയായ ഡി എസ് ഹെല്‍ത്ത്‌കെയറും മുഖ്യ പ്രായോജകരായി എത്തുന്ന ഈ അവാര്‍ഡ് നൈറ്റിന് കെ വി ടിവിയോടൊപ്പം ചുക്കാന്‍ പിടിക്കുന്നത് ഡോ. ഫ്രീമു വര്‍ഗീസും ഹൗളി പോട്ടൂരും ചേര്‍ന്നാണ്.

അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുവാന്‍ മലയാള സിനിമാ ലോകത്തെ നിരവധി മുന്‍ നിര താരങ്ങള്‍ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. അതോടൊപ്പം അവാര്‍ഡ് നിശയുടെ ഹൃദ്യമായ അവതരണത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നാട്ടിലും ഷിക്കാഗോയിലും പൂര്‍ത്തിയായി വരുന്നു. ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയിറ്റ് വേ തിയേറ്ററില്‍ വച്ച് നടത്തപെടുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ക്ക് ഇതിനകം തന്നെ വന്‍ സ്വീകാര്യതായാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഷിക്കാഗോ നോര്‍ത്ത് സബര്‍ബുകളിലെ പ്രമുഖ ഇന്ത്യന്‍ സ്റ്റോറുകളായ പി ആന്‍ഡ് പി, കൈരളി ഫുഡ്‌സ്, മലബാര്‍ കേറ്ററിംഗ്, മഹാരാജ ഫുഡ്‌സ് എന്നിവടങ്ങളിലും ഓണ്‍ലൈനിലും (www.keralavoice.in, www.knanayavoice.com, www.kottayamvoice.com) ടിക്കറ്റുകള്‍ ലഭ്യമാണ്. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാജു കണ്ണമ്പള്ളി:8477911824 അനില്‍ മറ്റത്തികുന്നേല്‍:7732803632.