മലയാളികളുടെ ‘അയ്യോ’ ഇനി ഇംഗ്ലീഷ്.

12:10 pm 9/10/2016

download (11)

മലയാളികളുടെയും തമിഴ്മക്കളുടെയും നാവിന്‍തുമ്പത്ത് നാഴികക്ക് നാനൂറുവട്ടം വരുന്ന വാക്കാണ് അയ്യോ. പണികിട്ടിയാലും ദുരന്തം സംഭവിച്ചാലുമൊക്കെ നമ്മുടെ ആദ്യപ്രതികരണം അയ്യോ എന്നായിരിക്കും. ഓക്സ്‍ഫര്‍ഡ് ഡിക്ഷണറിയിലും മലയാളികളുടെ ഈ പ്രിയപ്പെട്ട വാക്ക് ഇടം പിടിച്ചുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കഴിഞ്ഞ മാസമാണ് ‘അയ്യോ’ യെ ഓക്സ്‍ഫര്‍ഡ് നിഘണ്ടുവിന്‍റെ ഡാറ്റാബേസില്‍ ഉള്‍പെടുത്തിയത്. ഇതോടെ അയ്യോ അംഗീകൃതമായ ഇംഗ്ലീഷ് പ്രയോഗമായി മാറും. നാലുവര്‍ഷത്തിലൊരിക്കലാണ് ഒക്സ്ഫര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറി ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യാറുള്ളത്. അയ്യോയെ കൂടാതെ മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ പല പദങ്ങളും ഇക്കുറി ഡാറ്റാബേസില്‍ ഇടംകണ്ടിട്ടുണ്ട്.