മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍

12:55am 22/07/2016
download (2)
മുംബൈ: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍. ഇസ്ലാമിക ഫൗണ്ടേഷനിലെ അധ്യാപകനായ ആര്‍.സി. ഖുറൈശിയാണ് നവി മുംബൈയിലെ സിവുഡിലെ ഫ്ളാറ്റില്‍നിന്ന് പൊലീസ് പിടിയിലായത്. കാണാതായ മെറിന്‍െറ സഹോദരന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്കാഡും കേരള പൊലീസും ചേര്‍ന്ന് വ്യാഴാഴ്ച നടത്തിയ റെയ്ഡിനൊടുവിലാണ് ഖുറൈശി അറസ്റ്റിലായത്.

പാലാരിവട്ടം പൊലീസ് യു.എ.പി.എ ചുമത്തിയ കേസില്‍ അറസ്റ്റിലായ ഖുറൈശിയെ ബെലാപൂര്‍ കോടതി ഈ മാസം 25വരെ കേരള പൊലീസിന് കൈമാറി. ഇയാളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചെന്നാണ് വിവരം. കല്യാണിലെ ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കാര്യമായൊന്നും കണ്ടത്തൊനായില്ളെന്ന് പൊലീസ് സൂചന നല്‍കി.