മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സുരേഷ് ഗോപി എം.പിക്ക് സ്വീകരണവും

09:19am 30/7/2016

മൊയ്തീന്‍ പുത്തന്‍­ചിറ
Newsimg1_56105169
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (ങഅഏഒ) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനഘോഷവും സുരേഷ് ഗോപി എം. പിയ്ക്ക് സ്വീകരണവും ആഗസ്റ്റ് 14, 15 തിയ്യതികളില്‍ അസ്സോസിയേഷന്റെ ആസ്ഥാനമായ കേരളാ ഹൗസില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു.

14­ാം തിയ്യതി വൈകുന്നേരം 4:30­ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്ന സുരേഷ് ഗോപി എം.പി.യ്ക്ക് സ്വീകരണം നല്‍കും. 15­ാം തിയ്യതി രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ജനാര്‍ദ്ദനന്‍ 281 507 9721, തോമസ്­ ചെറുകര 832 641 3512, സുനില്‍ മേനോന്‍ 832 613 2252, ജിനു തോമസ്­ 713 517 6582, തോമസ്­ സഖറിയ (കുട്ടി) 713 550 4058, റെനി കവലയില്‍ 281 300 9777.
0%B5%81%E0%B4%82_#sthash.XOWIKi2L.dpuf