മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ട കേസ്: ചെന്നൈയില്‍ മൂന്നുപേര്‍ പിടിയില്‍

01:46pm 12/5/2016
download
ചെന്നൈ: ചെന്നൈയില്‍ മലയാളി ഡോക്ടര്‍ രോഹിണി പ്രേംകുമാര്‍(62) കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. രാജ, ഹരി എന്നിവരേയും ഒരു കൗമാരക്കാരനേയുമാണ് പിടികൂടിയത്. രാജ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പിടിയിലായ കൗമാരക്കാരന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. ഡോ. രോഹിണിയുടെ വീടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയവരാണ് പ്രതികള്‍.
തൃശൂര്‍ സ്വദേശിനിയായ ഡോ.രോഹിണിയെ കഴിഞ്ഞ ഞായറാഴ്ചയാണ് എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള വീട്ടില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോ.രോഹിണിയുടെ ആഭരണങ്ങളും ഭൂമിയുടെ രേഖകളും മൊഫൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. മോഷണമാണ് കൊലപാതകത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇവരുടെ വീടുമായി ബന്ധപ്പെട്ടവരെ അന്വേഷിച്ചാണ് പ്രതികളെ പിടികൂടിയത്